ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണം: ജനകീയ ചർച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം
Friday, July 25, 2025 6:29 AM IST
തിരുവനന്തപുരം: ഹയർ സെക്കൻഡറി പാഠപുസ്തക പരിഷ്കരണത്തിന്റെ ഭാഗമായുള്ള ജനകീയ ചർച്ച ഇന്നു നടക്കും. പാഠ്യപരിഷ്കരണത്തിന്റെ ഭാഗമായി പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനാണ് ജനകീയ ചർച്ച സംഘടിപ്പിക്കുന്നത്.
ചർച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 10ന് ടാഗോർ തിയറ്ററിൽ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
കാലോചിതമായ പാഠ്യപദ്ധതി പരിഷ്കരണം സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുമെന്നും, വിദ്യാർഥികൾക്ക് ആധുനിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.ഹയർ സെക്കൻഡറി തലത്തിൽ 2005ലും 2013ലും പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് ഉപയോഗിച്ചുവരുന്നത്.