കാനൻ ലോ സൊസൈറ്റി സമ്മേളനം നടത്തി
Saturday, July 26, 2025 2:43 AM IST
കാഞ്ഞിരപ്പള്ളി: അമൽജ്യോതി കോളജിൽ സംഘടിപ്പിച്ച ഓറിയന്റൽ കാനൻലോ സൊസൈറ്റി ഓഫ് ഇന്ത്യ 35-ാമത് വാർഷിക സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി റവ. ഡോ. ജോർജ് തെക്കേക്കര-പ്രസിഡന്റ്, റവ. ഡോ. സെബാസ്റ്റ്യൻ പയ്യപ്പിള്ളി സിഎംഐ- സെക്രട്ടറി, ഡോ. സിസ്റ്റർ ഡെൽന എംഎസ്എംഐ-വൈസ് പ്രസിഡന്റ്, ഫാ. വർഗീസ് ചാമക്കാലായിൽ-ട്രഷറർ തെരഞ്ഞെടുത്തു. അലക്സ് വേലാച്ചേരിൽ, റവ. ഡോ. ജെയിംസ് പാമ്പാറ സിഎംഐ, സിസ്റ്റർ റോസ്മിൻ എസ്എച്ച് എന്നിവരാണ് കമ്മറ്റി അംഗങ്ങൾ.
കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ, പത്തനംതിട്ട ബിഷപ് സാമുവൽ മാർ ഐറേനിയോസ്, അമൽജ്യോതി ഡയറക്ടർ റവ. ഡോ. റോയ് പഴയപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.