ആശാ വർക്കർമാരുടെ ഇൻസന്റീവ് വർധിപ്പിച്ചു
Saturday, July 26, 2025 2:44 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കടുത്ത അവഗണനക്കിടെ ആശമാർക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ. ആശാ വർക്കർമാരുടെ ഇൻസന്റീവ് കേന്ദ്രസർക്കാർ വർധിപ്പിച്ചു.
പ്രതിമാസ ഇൻസന്റീവ് 2000 രൂപയിൽനിന്ന് 3500 രൂപയായി വർധിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ലോക്സഭയിൽ അറിയിച്ചു.
ഇൻസന്റീവ് ലഭിക്കുന്നതിനുള്ള ഉപാധികളും പുനഃക്രമീകരിച്ചിട്ടുണ്ട്. 10 വർഷം സേവനമനുഷ്ഠിച്ച ശേഷം പിരിഞ്ഞു പോകുന്നവർക്കുള്ള ആനുകൂല്യം കേന്ദ്രസർക്കാർ 20,000 രൂപയിൽനിന്ന് 50,000 രൂപയാക്കുകയും ചെയ്തു.