ഗോവിന്ദച്ചാമിയുടെ യൂണിഫോമിലും മാറ്റം വരും
Saturday, July 26, 2025 2:43 AM IST
തിരുവനന്തപുരം: കൊടുംക്രിമിനലായ ഗോവിന്ദച്ചാമി ജയിൽ ചാടി വീണ്ടും പിടിയിലായ സാഹചര്യത്തിൽ ജയിൽ യൂണിഫോമിലും മാറ്റം വരും.
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വിയ്യൂരിലെ അതി സുരക്ഷാ ജയിലിലേക്കു കൊണ്ടുവരുന്ന ഗോവിന്ദച്ചാമിയുടെ ജയിൽ വസ്ത്രത്തിന്റെ നിറത്തിൽ മാറ്റം വരുത്തും.
ജയിൽ ചാടിയ ശേഷം പിടിയിലായ പ്രതിയാണെന്നു തുടർന്നു വരുന്ന ഉദ്യോഗസ്ഥർക്കും മനസിലാക്കാനായി ജയിൽ വസ്ത്രത്തിന്റെ ഇടതു നെഞ്ചിൽ 10 സെന്റിമീറ്റർ നീളത്തിലും മൂന്നു സെന്റിമീറ്റർ വീതിയിലും ചുവന്ന വര കൂടി തിരിച്ചറിയൽ അടയാളമായി രേഖപ്പെടുത്തും. വിയ്യൂരിൽ പ്രത്യേക സെല്ലിലാകും ഗോവിന്ദച്ചാമിയെ പാർപ്പിക്കുക.