തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളി​​​ൽ തകർച്ചയിലുള്ള പ​​​ഴ​​​യ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ പൊ​​​ളി​​​ക്കു​​​ന്ന​​​ത് ദ്രു​​​ത​​​ഗ​​​തി​​​യി​​​ലാ​​​ക്കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി ​​​ശി​​​വ​​​ൻ​​​കു​​​ട്ടി. പു​​​തി​​​യ സ്കൂ​​​ൾ കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ൽ ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ട്ടും പ​​​ല​​​യി​​​ട​​​ത്തും പ​​​ഴ​​​യ സ്കൂ​​​ൾ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ അ​​​തേ​​​പ​​​ടി നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്.

പ​​​ല സ്കൂ​​​ളു​​​ക​​​ളി​​​ലും 100 കൊ​​​ല്ല​​​ത്തി​​​ല​​​ധി​​​കം പ​​​ഴ​​​ക്ക​​​മു​​​ള്ള ഇ​​​ത്ത​​​രം കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ നി​​​ല​​​വി​​​ലു​​​ണ്ട്. നി​​​യ​​​മ​​​പ്ര​​​കാ​​​രം കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ പൊ​​​ളി​​​ക്കാ​​​ൻ ലേ​​​ല​​​മേ​​​റ്റ ക​​​രാ​​​റു​​​കാ​​​ർ പൊ​​​ളി​​​ച്ച് സാ​​​മ​​​ഗ്രി​​​ക​​​ൾ കൊ​​​ണ്ടു​​​പോ​​​വു​​​ക​​​യാ​​​ണ് പ​​​തി​​​വ്.


എ​​​ന്നാ​​​ൽ ചി​​​ല ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ വ​​​ൻ തു​​​ക​​​യാ​​​ണ് ഇ​​​തി​​​നു ഫീ​​​സാ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​തി​​നാ​​ൽ പ​​​ഴ​​​യ സ്കൂ​​​ൾ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ പൊ​​​ളി​​​ച്ചു മാ​​​റ്റു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​നം പ​​​ല​​​യി​​​ട​​​ത്തും ത​​​ട​​​സ​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. ഇ​​​ക്കാ​​​ര്യം ഗൗ​​​ര​​​വ​​​മാ​​​യി ക​​​ണ്ട് നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ചെ​​​യ്യേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ൾ ചെ​​​യ്ത് പ​​​ഴ​​​യ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ പൊ​​​ളി​​​ച്ചുമാ​​​റ്റാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ കൈ​​​ക്കൊ​​​ള്ളേ​​​ണ്ട​​​തു​​​ണ്ട്. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം പ്ര​​​ദേ​​​ശ​​​ത്തെ ജ​​​ന​​​ങ്ങ​​​ളും ജാ​​​ഗ്ര​​​ത കാ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.