ഗോവിന്ദച്ചാമി വീണ്ടും തൃശൂരിലേക്ക്
Saturday, July 26, 2025 2:43 AM IST
തൃശൂർ: വർഷങ്ങൾക്കുശേഷം കുപ്രസിദ്ധകുറ്റവാളി ഗോവിന്ദച്ചാമി വീണ്ടും തൃശൂരിലേക്ക്. കണ്ണൂരിൽ ജയിൽചാടി പിടിയിലായ ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവസുരക്ഷാ ജയിലിലേക്കു മാറ്റാനാണു തീരുമാനിച്ചിരിക്കുന്നത്.
സൗമ്യ വധക്കേസ് വിചാരണയ്ക്കിടെ വിയ്യൂരിൽ ഗോവിന്ദച്ചാമി തടവിൽ കഴിഞ്ഞിട്ടുണ്ട്. അന്ന് അതീവ സുരക്ഷാജയിൽ വിയ്യൂരിലുണ്ടായിരുന്നില്ല. വിയ്യൂർ സെൻട്രൽ ജയിലിലാണു ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്.
തീവ്രവാദസ്വഭാവമുള്ള കേസുകളിലെ പ്രതികൾ, ദേശവിരുദ്ധപ്രവർത്തന നിയമപ്രകാരം അറസ്റ്റിലായവർ, കൊടും കുറ്റവാളികൾ എന്നിവരെയാണ് വിയ്യൂർ അതീവസുരക്ഷാ ജയിലിൽ പാർപ്പിക്കുന്നത്.