രാജ്യത്ത് രോഗബാധിതരുടെ എണ്ണം 9.3 ലക്ഷം കടന്നു
Thursday, July 16, 2020 12:48 AM IST
ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 9.3 ലക്ഷം കടന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 9,65,858 പേർക്കാണു രോഗം ബാധിച്ചത്. ബുധനാഴ്ചമാത്രം 29,429 പേർ രോഗബാധിതരായി. രാജ്യത്തെ മൊത്തം മരണസംഖ്യ 24,901 ആയി ഉയരുകയും ചെയ്തു. 20,572 പേർകൂടി രോഗമുക്തരായതോടെ കോവിഡിൽ നിന്ന് രക്ഷനേടിയവരുടെ എണ്ണം 5,92,031 ആയി.