ഒന്പതു പേർക്ക് നൂറിൽ താഴെ ഭൂരിപക്ഷം
Friday, March 3, 2023 3:14 AM IST
ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ​യി​ലും നാ​ഗാ​ലാ​ൻ​ഡി​ലും നൂ​റി​ൽ താ​ഴെ വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച​ത് ഒ​ന്പ​തു പേ​ർ. മേ​ഘാ​ല​യ​യി​ൽ അ​ഞ്ചും നാ​ഗാ​ലാ​ൻ​ഡി​ൽ നാ​ലും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് മൂ​ന്ന​ക്കം ക​ട​ക്കാ​തി​രു​ന്ന​ത്.

നാ​ഗാ​ലാ​ൻ​ഡി​ലെ എ​ൻ​ഡി​പി​പി സ്ഥാ​നാ​ർ​ഥി​യും വ​നി​ത​യു​മാ​യ സ​ൽ​ഹൗ​ടു​നു ക്രൂ​സി​ന് ഏ​റ്റ​വും കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷം-​ഏ​ഴ്.


മേ​ഘാ​ല​യ​യി​ലെ രാ​ജ​ബാ​ല മ​ണ്ഡ​ല​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ ഡോ. ​മി​സ​നൂ​ർ റ​ഹ്‌​മാ​ൻ കാ​സി വി​ജ​യി​ച്ച​ത് പ​ത്തു വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ്. മേ​ഘാ​ല​യ​യി​ല സോ​ഹ്റ​യി​ൽ 15ഉം ​ഡാ​ലു​വി​ൽ 18ഉം ​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രാ​ളി​ക​ളെ മ​റി​ക​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.