കകോലി ഘോഷ് ദസ്തിദാർ ചീഫ് വിപ്പ്
Wednesday, August 6, 2025 1:39 AM IST
കോൽക്കത്ത: ലോക്സഭയിലെ തൃണമൂൽ കോൺഗ്രസ് ചീഫ് വിപ്പായി കകോലി ഘോഷ് ദസ്തിദാറിനെ നിയമിച്ചു. കല്യാൺ ബാനർജി രാജിവച്ചതിനെത്തുടർന്നാണ് പുതിയ നിയമനം.
മഹുവ മൊയ്ത്രയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നാണ് കല്യാൺ ബാനർജി രാജിവച്ചത്. ലോക്സഭയിൽ തൃണമൂൽ കോൺഗ്രസ് ഡെപ്യൂട്ടി ലീഡറായി ശതാബ്ദി റോയിയെയും നിയമിച്ചു.