കൂടുതൽ കാലം ആഭ്യന്തരമന്ത്രി: അമിത് ഷായ്ക്ക് റിക്കാർഡ്
Wednesday, August 6, 2025 1:39 AM IST
ന്യൂഡൽഹി: ഏറ്റവും കൂടുതൽ കാലം ആഭ്യന്തരമന്ത്രിയായതിന്റെ റിക്കാർഡ് അമിത് ഷായ്ക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള നേതാവായ അമിത് ഷാ 2258 ദിവസം ആഭ്യന്തരമന്ത്രിയായി. എൽ.കെ. അഡ്വാനിയുടെ റിക്കാർഡാണ് (2256 ദിവസം) ഷാ മറികടന്നത്.
ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സർദാർ വല്ലഭ്ഭായ് പട്ടേൽ 1218 ദിവസം ആഭ്യന്തരമന്ത്രിയായിരുന്നു. അറുപതുകാരനായ അമിത് ഷാ ആറു വർഷത്തിലേറെയായി ആഭ്യന്തരമന്ത്രിക്കസേര സ്വന്തമാക്കിയിട്ട്. 2019ലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയായത്.
2014ൽ ബിജെപി അധ്യക്ഷനാകുന്പോൾ 49 വയസായിരുന്നു അമിത് ഷായ്ക്ക്. ഈ പദവിയിലെത്തിയ ഏറ്റവും പ്രായംകുറഞ്ഞയാൾ. 1964ൽ മുംബൈയിൽ പ്രമുഖ ഗുജറാത്തി കുടുംബത്തിലാണ് അമിത് ഷാ ജനിച്ചത്.
പതിനാറാം വയസിൽ ആർഎസ്എസിൽ ചേർന്നു.