ഷിബു സോറന് യാത്രാമൊഴിയേകി ജന്മഗ്രാമം
Wednesday, August 6, 2025 1:39 AM IST
നെമ്ര (ജാർഖണ്ഡ്): അന്തരിച്ച ജാർഖണ്ഡ് മുൻമുഖ്യമന്ത്രി ഷിബു സോറനു യാത്രാമൊഴിയേകി ജന്മഗ്രാമം.
മുതിർന്ന രാഷ്ട്രീയനേതാക്കൾ മുതൽ സാധാരണക്കാർവരെയുള്ള ജീവിതത്തിന്റെ നാനാതുറയിൽപ്പെട്ട ആയിരങ്ങൾ പ്രിയനേതാവിനെ യാത്രയയയ് ക്കാനായി രാംഗഡിലെ നെമ്ര ഗ്രാമത്തിലേക്ക് ഒഴുകിയെത്തിയിരുന്നു.
ദിഷോം ഗുരു എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ഷിബു സോറന്റെ സംസ്കാരം സന്പൂർണ സംസ്ഥാന ബഹുമതികളോടെയായിരുന്നു. മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ ചിതയ്ക്കു തീകൊളുത്തിയപ്പോൾ ആയിരങ്ങൾ ഗുരുജി അമർ രഹേ എന്ന മുദ്രാവാക്യം ആഞ്ഞുവിളിച്ചു.
കിഡ്നി സംബന്ധമായ അസുഖത്തെത്തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷിബു സോറൻ തിങ്കളാഴ്ചയാണ് അന്തരിച്ചത്.