ബിഹാർ രാം ജാനകീമഠം മുഖ്യപുരോഹിതൻ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
Monday, August 4, 2025 2:47 AM IST
മുസാഫർപുർ: ബിഹാറിലെ രാം ജാനകീമഠം മുഖ്യപുരോഹിതൻ മഹന്ത് കൗശൽ കിഷോർ ദാസിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
ബഹാദുർപുരിലെ മഹന്തിന്റെ വീടിനോടു ചേർന്നുള്ള നദിക്കരയിലാണു മൃതദേഹം കണ്ടെത്തിയതെന്ന് മുസാപുർ ഈസ്റ്റ് എഡിജിപി ഷര്യാർ അക്തർ പറഞ്ഞു. ഇന്നലെ രാവിലെ മുതൽ മഹന്തിനെ കാണാനില്ലെന്ന് വീട്ടുകാർ പോലീസിനെ അറിയിച്ചിരുന്നു.പ്രഥമദൃഷ്ട്യാ ഇത് കൊലപാതകമാണെന്നാണു നിഗമനമെന്നും പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്നും എഡിജിപി പറഞ്ഞു.