കുൽഗാമിൽ ഭീകരരെ വധിച്ചു
Sunday, August 3, 2025 2:26 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ കുൽഗാമിൽ വെള്ളിയാഴ്ച തുടങ്ങിയ സൈനികനടപടിക്കിടെ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു.
അഞ്ച് ഭീകരർ ഒളിവിൽക്കഴിയുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്ന് ആക്ഹൽ കുൽസാൻ വനമേഖലയിൽ വെള്ളിയാഴ്ച തുടങ്ങിയ തെരച്ചലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
പ്രത്യാക്രമണത്തിലാണു കരസേനയും സിആർപിഎഫും പോലീസും ഉൾപ്പെടെയുള്ള സംഘം ഭീകരരെ വധിച്ചത്.
സൈനികനടപടി തുടരുകയാണ്. കൊല്ലപ്പെട്ടവർ ഏതു ഭീകരസംഘടനയിൽപ്പെട്ടവരാണെന്നു വ്യക്തമമല്ല.