പരിഹാസ പോസ്റ്റുമായി ഛത്തീസ്ഗഡിലെ ബിജെപി
Sunday, August 3, 2025 2:26 AM IST
റായ്പുർ: കന്യാസ്ത്രീമാരെ അന്യായമായി ജയിലിലടച്ചു വേട്ടയാടി ഒടുവില്‍ ജാമ്യം ലഭിച്ചപ്പോഴും പരിഹാസം തുടര്‍ന്ന് ഛത്തീസ്ഗഡിലെ ബിജെപി നേതൃത്വം.
ഏറ്റവുമൊടുവിൽ കാർട്ടൂൺ രൂപത്തിലാണു പരിഹാസം. ബിജെപി ഛത്തീസ്ഗഡ് എന്ന സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ ഔദ്യോഗിക എക്സ് പേജിലാണ് ഇന്നലെ കന്യാസ്ത്രീമാരെ അധിക്ഷേപിച്ച് രാഷ്ട്രീയ പരിഹാസം നിറഞ്ഞ കാർട്ടൂൺ പോസ്റ്റ് ചെയ്തത്.
ഒരു പെണ്‍കുട്ടിയുടെ കഴുത്തില്‍ കുരുക്കു മുറുക്കി കുരിശ് ധരിച്ച രണ്ടു കന്യാസ്ത്രീകള്‍ നടക്കുന്നതും അതിനു പുറകില്‍ രാഷ്ട്രീയ നേതാക്കള്‍ മുട്ടിലിഴയുന്നതുമായ കാര്‍ട്ടൂണാണു പങ്കുവച്ചത്. വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.