ബിഎൽഒമാരുടെ വേതനം ഇരട്ടിയാക്കി
Sunday, August 3, 2025 2:26 AM IST
ഹൈദരാബാദ്: ബൂത്ത് ലെവൽ ഓഫീസർമാരുടെ വാർഷിക വേതനം ഇരട്ടിയാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു.
കൂടാതെ വോട്ടർ പട്ടിക തയാറാക്കുന്നതിലും പരിഷ്കരിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന സൂപ്പർവൈസർമാരുടെ വേതനം വർധിപ്പിക്കുകയും ചെയ്തു. ഇവർക്കൊപ്പം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ, അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ എന്നിവർക്കും ഓണറേറിയം ലഭിക്കും.
അവസാനമായി ഉദ്യോഗസ്ഥരുടെ വേതന പരിഷ്കരണം നടപ്പിലാക്കിയത് 2015ലാണ്. ബിഹാറിൽ വോട്ടർപട്ടികയുടെ സമഗ്രപുനരവലോകനത്തിൽ ഏർപ്പെട്ടിരിക്കുന്ന ബിഎൽഒ മാർക്ക് 6000 രൂപ പ്രത്യേക ധനസഹായവും അനുവദിച്ചു.