ജിരിബാം കൂട്ടക്കൊല: രണ്ടു പ്രതികള്‍ അറസ്റ്റില്‍
Sunday, August 3, 2025 2:26 AM IST
ഇംഫാൽ: മണിപ്പുരിലെ ജിരിബാമിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആറുപേരെ കൂട്ടക്കൊല ചെയ്ത കേസിൽ രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ്ചെയ്തു.
ആസാമിൽനിന്നുള്ള ലാൽറോസാംഗ് ഹമർ റൊസാംഗ്, തങ്ലിംഗ്ലാൽ ഹമർ എന്നിവരെയാണു മിസോറാമിൽനിന്ന് അറസ്റ്റ്ചെയ്തതെന്ന് എൻഐഎ അറിയിച്ചു.
2024 നവംബർ 11 നാണ് ജിരാബാമിൽ ദുരിതാശ്വാസക്യാന്പിൽനിന്ന് മെയ്തേ വിഭാഗക്കാരായ മൂന്നു സ്ത്രീകളെയും മൂന്നുകുട്ടികളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.