മാലേഗാവ് കേസ്: പ്രോസിക്യൂഷൻ വാദം ചോദ്യംചെയ്ത് കോടതി
Sunday, August 3, 2025 2:26 AM IST
മുംബൈ: മാലേഗാവ് സ്ഫോടനം ആസൂത്രണം ചെയ്ത അഭിനവ് ഭാരതിനെ തീവ്രവാദസംഘടനയെന്നു കണ്ടെത്തി നിരോധിച്ചിരുന്നുവെന്ന പ്രോസിക്യൂഷന്റെ വാദം അടിസ്ഥാനരഹിതമാണെന്നു മുംബൈയിലെ പ്രത്യേക കോടതി.
2008ൽ വടക്കൻ മഹാരാഷ്ട്രയിലെ മാലേഗാവ് പട്ടണത്തിൽ ആറു പേരുടെ ജീവനെടുത്ത സ്ഫോടനത്തിലെ ഏഴു പ്രതികളെയും വെറുതെവിട്ടുള്ള വിധിന്യായത്തിലാണു കോടതിപരാമർശം.
പ്രതികളെല്ലാവരും അഭിനവ് ഭാരതിലെ അംഗങ്ങളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി മഹാരാഷ് ട്ര ഭീകരവിരുദ്ധ സ്ക്വാഡ് പറയുന്നുണ്ട്.
എന്നാൽ ഭീകരസംഘടനയെന്ന നിലയിൽ അഭിനവ് ഭാരതിനു സർക്കാർ ഒരുതരത്തിലുള്ള നിരോധനവും ഏർപ്പെടുത്തിയിട്ടില്ലെന്നും ആയിരം പേജുള്ള കുറ്റപത്രത്തിൽ പ്രത്യേകകോടതി ജഡ്ജി എ.കെ. ലഹോട്ടി വ്യക്തമാക്കി.