ബജ്രംഗ്ദളിനെതിരേ പെൺകുട്ടികൾ
Sunday, August 3, 2025 2:26 AM IST
ദുർഗ് (ഛത്തീസ്ഗഡ്): മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീമാർക്കു ജാമ്യം ലഭിച്ചതിനു പിന്നാലെ ബജ്രംഗ്ദളിനെതിരേ പരാതി നൽകി റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീമാർക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികൾ.
ബജ്രംഗ്ദൾ നേതാവ് ജ്യോതിശർമ ഉൾപ്പെടെ 25 പേർക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടാണു പരാതി. നാരായൺപുർ എസ്പി ഓഫീസിലെത്തിയാണ് പെൺകുട്ടികൾ പരാതി നൽകിയത്.