ഷിബു സോറന്റെ ആരോഗ്യനില അതീവ ഗുരുതരം
Sunday, August 3, 2025 2:26 AM IST
ന്യൂഡൽഹി: വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ജാർഖണ്ഡ് മുൻമുഖ്യമന്ത്രി ഷിബു സോറന്റെ ആരോഗ്യനില അതീവഗുരുതരം.
ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജെഎഎംഎം സ്ഥാപകൻകൂടിയായ ഷിബു സോറന്റെ ജീവൻ നിലനിർത്തുന്നതെന്നു ഡൽഹി ശ്രീ ഗംഗാറാം ആശുപത്രി അധികൃതർ അറിയിച്ചു. ജൂൺ അവസാനമാണ് ഷിബു സോറനെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.