ജാർഖണ്ഡ് മന്ത്രിയുടെ ആരോഗ്യനില ഗുരുതരം
Sunday, August 3, 2025 2:26 AM IST
റാഞ്ചി: ശുചിമുറിയിൽ തെന്നിവീണു പരിക്കേറ്റ ജാർഖണ്ഡ് വിദ്യാഭ്യാസമന്ത്രി രാംദാസ് സോറനെ വ്യോമമാർഗം ഡൽഹിയിലെ മേദാന്ത ആശുപത്രിയിലെത്തിച്ചു. ജംഷഡ്പുരിലെ വസതിയിൽവച്ചാണ് മന്ത്രിക്കു പരിക്കേറ്റത്.
ഉടൻ ടാറ്റാ മോട്ടോർസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും തലച്ചോറിൽ രക്തം കട്ടപിടിച്ച അവസ്ഥയാണെന്ന് കണ്ടെത്തിയതോടെ വിദഗ്ധചികിത്സയ്ക്കായി ഡൽഹിയിലേക്കു മാറ്റുകയായിരുന്നു.
ജെഎംഎമ്മിന്റെ മുതിർന്ന നേതാവായ രാംദാസ് സോറൻ കോൽഹാൻ മേഖലയിലെ ഏറ്റവും ശക്തമായ ഗോത്രവർഗ നേതാവുമാണ്.