വോട്ടർ പട്ടിക: ചർച്ചയ്ക്കു സാധ്യതയില്ലെന്ന് നിയമമന്ത്രി
Monday, August 4, 2025 3:55 AM IST
ന്യൂഡൽഹി: വിവാദമായ ബിഹാറിലെ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചേക്കില്ലെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ.
എസ്ഐആറിനെക്കുറിച്ച് പാർലമെന്റിൽ ചർച്ച വേണമെന്ന ലോക്സഭ പ്രതിപക്ഷനേതാവിന്റെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.