ധർമസ്ഥല: രേഖകൾ നശിപ്പിച്ചെന്നു പോലീസ്
Monday, August 4, 2025 3:55 AM IST
മംഗളൂരു: ധർമസ്ഥല ഉൾപ്പെടുന്ന പഴയ ബൽത്തങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ 2000 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ നടന്ന അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട രേഖകളെല്ലാം സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി നശിപ്പിച്ചെന്നു പോലീസ്.
ധർമസ്ഥല ആക്ഷൻ കമ്മിറ്റി ഭാരവാഹിയും 39 വർഷം മുമ്പ് കൊല്ലപ്പെട്ട പദ്മലതയുടെ ബന്ധുവുമായ ടി. ജയന്ത് വിവരാവകാശ നിയമപ്രകാരം രേഖകൾ ആവശ്യപ്പെട്ടപ്പോഴാണ് പോലീസിൽനിന്ന് ഇങ്ങനെയൊരു മറുപടി ലഭിച്ചത്. 2016ലാണു ബൽത്തങ്ങാടി സ്റ്റേഷൻ വിഭജിച്ച് ധർമസ്ഥലയിൽ പുതിയ പോലീസ് സ്റ്റേഷൻ തുടങ്ങിയത്.
അജ്ഞാത മൃതദേഹങ്ങളുടെ വിവരങ്ങൾ തേടിയാണ് ജയന്ത് പോലീസില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.