കോടതിവിധി ഹിന്ദുത്വയുടെ വിജയമെന്ന് പ്രജ്ഞാ സിംഗ് ഠാക്കൂർ
Monday, August 4, 2025 3:38 AM IST
ഭോപ്പാൽ: മാലേഗാവ് സ്ഫോടനക്കേസിൽ താനടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ പ്രത്യേക കോടതിയുടെ നടപടി ഹിന്ദുത്വയുടെ വിജയമാണെന്ന് മുൻ ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂർ.
“ഹിന്ദുത്വയുടെയും മതത്തിന്റെയും കാവിയുടെയും വിജയമാണിത്. സത്യമേവ ജയതേ എന്ന പ്രയോഗം ശരിയാണെന്നു തെളിഞ്ഞു. കാവി ഭീകരതയെക്കുറിച്ച് സംസാരിച്ചവർ നാണം കെട്ടു. അവർക്ക് രാജ്യം ഉചിതമായ മറുപടിയും കൊടുത്തു”- അവർ പറഞ്ഞു.