ഇന്ത്യ മുന്നണിയോഗം ഏഴിന്
Monday, August 4, 2025 2:47 AM IST
ന്യൂഡൽഹി: ദേശീയതലത്തിലെ പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യ മുന്നണിയുടെ യോഗം ഏഴിനു നടക്കും. വോട്ടർപട്ടിക തീവ്ര പരിഷ്കരണം (എസ്ഐആർ) ഉൾപ്പെടെ വിഷയങ്ങൾ യോഗം ചർച്ച ചെയ്യും.
എസ്ഐആർ പ്രശ്നത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്കു പിറ്റേന്ന് മാർച്ച് നടത്താനും ആലോചനയുണ്ട്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും യോഗം ചർച്ച ചെയ്യും. നേതാക്കൾക്കായി അത്താഴവിരുന്നും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഇന്ത്യ മുന്നണി വൃത്തങ്ങൾ അറിയിച്ചു.