ഉത്തർപ്രദേശിൽ എസ്യുവി കനാലിലേക്കു മറിഞ്ഞ് 11 മരണം
Monday, August 4, 2025 3:38 AM IST
ഗോണ്ട: ഖർഗാപുരിലെ പൃഥ്വിരാജ് ക്ഷേത്രത്തിലേക്കു ശിഖഗാവിൽനിന്ന് തീർഥാടകരുമായി വന്ന എസ്യുവി കനാലിലേക്കു മറിഞ്ഞ് 11 പേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. 15 പേരാണ് എസ്യുവിലുണ്ടായിരുന്നത്. കനത്തമഴയാണ് വില്ലനായതെന്നു പ്രദേശവാസികൾ പറഞ്ഞു.
15 യാത്രക്കാരാണു വാഹനത്തിലുണ്ടായിരുന്നത്. 11 മൃതദേഹങ്ങൾ കനാലിൽനിന്നു കണ്ടെടുത്തു. ഡ്രൈവർ ഉൾപ്പെടെ നാലുപേരാണു ചികിത്സയിലുള്ളത്. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർ 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.