മോദിയും അമിത് ഷായും രാഷ്ട്രപതിയെ കണ്ടു
Monday, August 4, 2025 3:38 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി മടങ്ങി കുറച്ചു സമയത്തിനുശേഷം ആഭ്യന്തരമന്ത്രി അമിത് ഷാ രാഷ്ട്രപതി ഭവനിലെത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസോ ആഭ്യന്തരമന്ത്രാലയമോ കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരണം നൽകുന്നില്ല.
ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട തർക്കം ലോക്സഭയിലും പ്രതിഫലിക്കുന്ന സാഹചര്യത്തിലാണു കൂടിക്കാഴ്ച. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്, മണിപ്പുരിലെ രാഷ്ട്രപതി ഭരണം ഉൾപ്പെടെ വിഷയങ്ങളും കൂടിക്കാഴ്ചയ്ക്കു കാരണമായി പറയപ്പെടുന്നു.