മണിപ്പുർ വിദ്യാർഥികൾക്കു നേരേ ഡൽഹിയിൽ കത്തിയാക്രമണം
Monday, August 4, 2025 3:38 AM IST
ന്യൂഡൽഹി: ഡൽഹിയിൽ മണിപ്പുരിൽനിന്നുള്ള രണ്ട് വിദ്യാർഥികൾക്കു നേരേ കത്തിയാക്രമണം നടത്തിയ പ്രായപൂർത്തിയാവാത്ത കുട്ടിയുൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 31ന് പുലർച്ചെ നാലിന് വിജയ് നഗറിലായിരുന്നു സംഭവം. വിദ്യാർഥികൾ കടയിൽനിന്നും വെള്ളം വാങ്ങുന്നതിനിടെ ബൈക്കിലെത്തിയ യുവാക്കൾ ഇവരോട് തട്ടിക്കയറി. വാക്കുതർക്കത്തിനിടെ വിദ്യാർഥികളെ അക്രമികൾ വയറ്റിലും പുറത്തും കുത്തുകയായിരുന്നു.