ആസാമിൽ ബിഎസ്എഫ് ജവാന്മാർ യുവാവിനെ തല്ലിക്കൊന്നെന്നു പരാതി
Monday, August 4, 2025 3:38 AM IST
സിൽച്ചർ: ആസാമിലെ കാചാർ ജില്ലയിൽ മുപ്പതുകാരനെ ബിഎസ്എഫ് ജവാന്മാർ തല്ലിക്കൊന്നുവെന്നു പരാതി. നിർമൽ നർമസുദ്രയാണ് കൊല്ലപ്പെട്ടത്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ കാടിഗോറയിൽ വെള്ളിയാഴ്ച രാത്രിയാണ് നിർമലിനെ ബിഎസ്എഫുകാർ മർദിച്ചത്.
ബിഎസ്എഫുകാർതന്നെ ആശുപത്രിയിൽ നിർമലിനെ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരിച്ചു.
യുവാവിന്റെ മരണത്തെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സംഭവത്തിൽ ബിഎസ്എഫ് പ്രതികരിച്ചിട്ടില്ല.