കുൽഗാമിൽ ഏറ്റുമുട്ടൽ മൂന്നാം ദിനവും തുടരുന്നു
Monday, August 4, 2025 2:47 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ മൂന്നാം ദിവസവും തുടരുന്നു. ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് സുരക്ഷാസേന ഭീകരരെ നേരിടുന്നത്. അഖാലിലെ വനമേഖലയിൽ വെള്ളിയാഴ്ച ആരംഭിച്ച ഏറ്റുമുട്ടലിനിടെ രണ്ടു ഭീകരർ കൊല്ലപ്പെട്ടു.
വെള്ളിയാഴ്ച രാത്രി ഏറ്റുമുട്ടൽ നിർത്തിവച്ചിരുന്നു. ശനിയാഴ്ച രാവിലെ ആരംഭിച്ച ഏറ്റുമുട്ടലിനിടെയാണ് രണ്ടു ഭീകരർ കൊല്ലപ്പെട്ടത്.