ബംഗളൂരു യെല്ലോ ലൈൻ മെട്രോ ഉദ്ഘാടനം 10ന്
Monday, August 4, 2025 3:38 AM IST
ബംഗളൂരു: ബംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായി യെല്ലോലൈൻ മെട്രോ തുറന്നുകൊടുക്കുന്നു. അടുത്ത ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കുമെന്നു ബിജെപി നേതാവ് തേജസ്വി സൂര്യ അറിയിച്ചു.
മെട്രോ മൂന്നാംഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നടത്തും.ബംഗളൂരു ആർവി റോഡ് മുതൽ ബൊമ്മസാന്ദ്രവരെയുള്ള 19.15 കിലോമീറ്ററിലാണ് യെല്ലോലൈൻ.