പാരസെറ്റാമോൾ നിരോധിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ
Wednesday, August 6, 2025 1:39 AM IST
ന്യൂഡൽഹി: രാജ്യത്ത് സാധാരണമായി ഉപയോഗിക്കുന്ന പാരസെറ്റാമോൾ മരുന്നുകൾ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) നിരോധിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ അറിയിച്ചു.
പാരസെറ്റാമോൾ മറ്റുമരുന്നുകളുമായി ചേർത്ത് കഴിക്കുന്നതുൾപ്പെടെ വിവിധ രീതിയിലുള്ള മറ്റ് ഉപയോഗങ്ങളാണു നിരോധിച്ചതെന്നും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ സഭയെ അറിയിച്ചു.