വെടിനിർത്തൽ കരാർ ലംഘനമുണ്ടായില്ല: കരസേന
Wednesday, August 6, 2025 1:57 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘനമുണ്ടായിട്ടില്ലെന്നു കരസേന. വാർത്താ ഏജൻസികളിലും സമൂഹമാധ്യമങ്ങളിലുമാണു വാർത്ത പ്രചരിച്ചത്.
ഇന്നലെ രാത്രി 7.40ന് പൂഞ്ച് മേഖലയിൽ പാക് ആക്രമണമുണ്ടായെന്നായിരുന്നു ആദ്യ റിപ്പോർട്ട്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചെന്നും ഏറ്റുമുട്ടൽ 15 മിനിറ്റ് നീണ്ടെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇക്കാര്യം നിഷേധിച്ചാണ് കരസേന രംഗത്തെത്തിയത്.