ജമ്മു കാഷ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു
Wednesday, August 6, 2025 1:39 AM IST
ന്യൂഡല്‍ഹി: ജമ്മുകാഷ്മീര്‍ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഗവർറായിരുന്ന സത്യപാല്‍ മാലിക് (79) അന്തരിച്ചു.
വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അന്ത്യം. കഴിഞ്ഞ മേയ് ആദ്യമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ ജാഠ് കുടുംബത്തിലാണ് ജനനം. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ സജീവരാഷ് ട്രീയത്തിലെത്തിയ സത്യപാല്‍ മാലിക് 1974 ല്‍ ചൗധരി ചരണ്‍ സിംഗിന്റെ ഭാരതീയ ക്രാന്തി ദള്‍ പ്രതിനിധിയായി ആദ്യമായി നിയമസഭയിലെത്തി. തുടര്‍ന്ന് രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചു. ജനതാദള്‍ ടിക്കറ്റില്‍ അലിഗഡില്‍നിന്ന് ലോക്സഭയിലും എത്തിയിട്ടുണ്ട്. പിന്നീട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ച സത്യപാല്‍ മാലിക് ലോക്ദൾ, സമാജ് വാദി പാര്‍ട്ടി എന്നിവയുമായും സഹകരിച്ചിട്ടുണ്ട്.
2017ല്‍ ബിഹാര്‍ ഗവര്‍ണറായി. ഒഡീഷയുടെ അധികചുമതലയും ലഭിച്ചു. 2018 ഓഗസ്റ്റിലാണ് ജമ്മുകാഷ്മീര്‍ ഗവര്‍ണറായത്.