റാ​​​​ഞ്ചി: ജാ​​​​ർ​​​​ഖ​​​​ണ്ഡ് മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​യും രാ​​ജ്യ​​ത്തെ പ്ര​​മു​​ഖ ആ​​ദി​​വാ​​സി​​വി​​ഭാ​​ഗം നേ​​താ​​വു​​മാ​​യ ഷി​​​​ബു സോ​​​​റ​​​​ൻ (81) അ​​​​ന്ത​​​​രി​​​​ച്ചു.

വൃ​​​​ക്ക​​​​സം​​​​ബ​​​​ന്ധ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ സ​​​​ർ ഗം​​​​ഗാ റാം ​​​​ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ഒ​​​​രു മാ​​​​സ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. സം​​​​സ്കാ​​​​രം ഇ​​​​ന്ന് രാം​​​​ഗ​​​​ഡ് ജി​​​​ല്ല​​​​യി​​​​ലെ ജ​​​​ന്മ​​​​നാ​​​​ട്ടി​​​​ൽ ന​​​​ട​​​​ക്കും. ഷി​​​​ബു സോ​​​​റ​​​​നോ​​​​ടു​​​​ള്ള ആ​​​​ദ​​​​ര​​​​സൂ​​​​ച​​​​ക​​​​മാ​​​​യി ജാ​​​​ർ​​​​ഖ​​​​ണ്ഡ് നി​​​​യ​​​​മ​​​​സ​​​​ഭാ സ​​​​മ്മേ​​​​ള​​​​നം നി​​​​ർ​​​​ത്തി​​​​വ​​​​ച്ചു. സം​​​​സ്ഥാ​​​​ന​​​​ത്ത് മൂ​​​​ന്നു ദി​​​​വ​​​​സം ദുഃ​​​​ഖാ​​​​ച​​​​ര​​​​ണം ന​​​​ട​​​​ത്തും.


ജാ​​​​ർ​​​​ഖ​​​​ണ്ഡ് രൂ​​​​പ​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​നു സു​​​​പ്ര​​​​ധാ​​​​ന പ​​​​ങ്കു വ​​​​ഹി​​​​ച്ച നേ​​​​താ​​​​വാണ് ഷി​​​​ബു സോ​​​​റ​​​​ൻ. മൂ​​​​ന്നു ത​​​​വ​​​​ണ ജാ​​​​ർ​​​​ഖ​​​​ണ്ഡ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യ ഷി​​​​ബു സോ​​​​റ​​​​ൻ എ​​​​ട്ടു ത​​​​വ​​​​ണ ലോ​​​​ക്സ​​​​ഭാം​​​​ഗ​​​​മാ​​​​യി. ജാ​​​​ർ​​​​ഖ​​​​ണ്ഡ് മു​​​​ഖ്യ​​​​മ​​​​ന്ത്രി ഹേ​​​​മ​​​​ന്ത് സോ​​​​റ​​​​ൻ മ​​​​ക​​​​നാ​​​​ണ്.

ഷി​​​​ബു സോ​​​​റ​​​​ന്‍റെ നി​​​​ര്യാ​​​​ണ​​​​ത്തി​​​​ൽ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി ദ്രൗ​​​​പ​​​​ദി മു​​​​ർ​​​​മു, പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ അ​​​​നു​​​​ശോ​​​​ചി​​​​ച്ചു. ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി ഷി​​​​ബു സോ​​​​റ​​​​ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ആ​​​​ദ​​​​രാ​​​​ഞ്ജ​​​​ലി അ​​​​ർ​​​​പ്പി​​​​ച്ചു.