മഹാരാഷ്ട്ര ബിജെപി വക്താവ് ബോംബെ ഹൈക്കോടതി ജഡ്ജി
Wednesday, August 6, 2025 1:39 AM IST
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയുടെ വക്താവായിരുന്ന പ്രമുഖ അഭിഭാഷക ആരതി സതേയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതു വിവാദമാകുന്നു.
അജിത് ഭഗവന്ത്റാവു കഡേഹങ്കര്‍, ആരതി അരുണ്‍ സതേ, സുശില്‍ മനോഹര്‍ ഘോഡേശ്വര്‍ എന്നിവരെ ജഡ്ജിമാരായി നിയമിക്കാൻ കഴിഞ്ഞ 28നു ചേര്‍ന്ന സുപ്രീംകോടതി കൊളീജിയമാണ് അംഗീകാരം നൽകിയത്.ഇതില്‍ ആരതി സതേയുടെ നിയമനമാണു വിവാദമായത്.
ജുഡിഷ്യറിയെ രാഷ് ട്രീയ മുക്തമാക്കണം എന്നാണു പ്രതിപക്ഷ ആവശ്യം. നീതിന്യായ വ്യവസ്ഥയില്‍ നീതിയും നിഷ്പക്ഷതയും നിലനിര്‍ത്തണമെങ്കില്‍ ആരതി സതേയെ നീക്കം ചെയ്യണമെന്നും പ്രതിപക്ഷം പറഞ്ഞു.
ജനാധിപത്യത്തിനേറ്റ കടുത്ത പ്രഹരമാണെന്ന് എംഎല്‍എയും എന്‍സിപി (എസ്പി) ജനറല്‍ സെക്രട്ടറിയുമായ രോഹിത് പവാര്‍ പ്രതികരിച്ചു.