ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു
Thursday, August 7, 2025 2:24 AM IST
ഗുംല (ജാര്‍ഖണ്ഡ്): ജാര്‍ഖണ്ഡില്‍ സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പില്‍ ഉന്നത മാവോയിസ്റ്റ് കൊല്ലപ്പെട്ടു. സര്‍ക്കാര്‍ തലയ്ക്ക് 15 ലക്ഷം രൂപ വിലയിട്ടിരുന്ന സുപ്രീം-കം-റീജണല്‍ കമാന്‍ഡറായിരുന്നു മാര്ട്ടിന് കെര്കെട്ടെയാണ് കൊല്ലപ്പെട്ടത്.
കാംദാര പോലീസ് സ്റ്റേഷന് പരിധിയിലുള്ള ചംഗബാദി ഉപാര്തോളി പ്രദേശത്ത് ചൊവ്വാഴ്ച രാത്രി 9.30 ഓടെ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎല്‍എഫ്ഐ) അംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വെടിവയ്പ് നടന്നത്.
വെടിവയ്പിനിടെ മൂന്നു മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടു. കൊല്ലപ്പെട്ട മാര്ട്ടിന് കെര്‍കെട്ട 72 കേസുകളില്‍ പ്രതിയാണ്.