മിന്നൽപ്രളയം: പുരാതന ശിവക്ഷേത്രവും മണ്ണിനടിയിലായി
Thursday, August 7, 2025 2:24 AM IST
ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ പുരാതന ശിവക്ഷേത്രം മണ്ണിനടിയിലായി.
വർഷങ്ങൾക്കു മുൻപ് മണ്ണിനടിയിൽനിന്നു കണ്ടെടുത്ത ക്ഷേത്രമാണിത്. പ്രകൃതിദുരന്തത്തെത്തുടർന്ന് മണ്ണിനടിയിലായതെന്നു കരുതുന്ന ക്ഷേത്രത്തിന്റെ മുകൾഭാഗം മാത്രമാണു ദൃശ്യമായിരുന്നത്. 1945ലാണ് ഖനനം നടത്തി ഈ ക്ഷേത്രം വീണ്ടെടുത്തത്.
ഭൂനിരപ്പിൽനിന്നു താഴെയായിരുന്ന ക്ഷേത്രത്തിൽ, ഭക്തർ താഴേക്ക് ഇറങ്ങിച്ചെന്നാണ് പ്രാർഥന നടത്തിയിരുന്നത്. ശ്രീകോവിലിലെ ‘ശിവലിംഗം’ കേദാർനാഥ് ക്ഷേത്രത്തിലെന്നപോലെ നന്തിയുടെ പുറംഭാഗത്തിന്റെ ആകൃതിയിലാണ്. കഴിഞ്ഞ ദിവസം ഖീർ ഗംഗയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പൂർണമായും മൂടിപ്പോയ നിലയിലാണു ക്ഷേത്രം.