ഭീകരാക്രമണ ഭീഷണി: വ്യോമകേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി
Thursday, August 7, 2025 2:24 AM IST
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 22നും ഒക്ടോബര്‍ രണ്ടിനും ഇടയില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങള്‍ക്കു സുരക്ഷ ശക്തമാക്കി.
വിമാനത്താവളങ്ങൾക്കു പുറമേ എയര്‍സ്ട്രിപ്പുകള്‍, ഹെലിപ്പാഡുകള്, പൈലറ്റ് പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുടെ സുരക്ഷയും ശക്തമാക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎസ്) നിര്‍ദേശിച്ചു.
പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് തിങ്കളാഴ്ചയാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.