ഓക്സിജൻ സിലിണ്ടർ പ്ലാന്റിൽ സ്ഫോടനം; രണ്ടു മരണം
Thursday, August 7, 2025 2:24 AM IST
ചണ്ഡിഗഡ്: പഞ്ചാബിലെ മൊഹാലിയിൽ ഓക്സിജൻ സിലിണ്ടർ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ രണ്ടു തൊഴിലാളികൾ മരിച്ചു. നാലു പേർക്കു പരിക്കേറ്റു.
മൊഹാലി ഫേസ്-9 വ്യവസായ മേഖലയിലെ ഹൈ ടെക് ഗ്യാസസ് എന്ന കന്പനിയിലാണു പൊട്ടിത്തെറിയുണ്ടായത്. ഓക്സിജൻ സിലിണ്ടറുകൾ വാഹനത്തിൽ കയറ്റുന്നതിനിടെയായിരുന്നു സ്ഫോടനം.
സ്ഫോടനത്തിൽ ഒരു ഓക്സിജൻ സിലിണ്ടർ ഒരു കിലോമീറ്ററോളം ദൂരെ കന്പാള ഗ്രാമത്തിൽ പതിച്ചെന്നു പ്രദേശവാസികൾ പറഞ്ഞു.