പരീക്ഷയെഴുതാൻ 75 ശതമാനം ഹാജർ നിർബന്ധമാക്കി സിബിഎസ്ഇ
Thursday, August 7, 2025 2:24 AM IST
ന്യൂഡൽഹി: ബോർഡ് പരീക്ഷയ്ക്കിരിക്കാൻ 75 ശതമാനം ഹാജർ എന്ന നിർദേശം കർക്കശമായി നടപ്പാക്കാൻ സ്കൂളുകൾക്ക് സിബിഎസ്ഇയുടെ നിർദേശം.
ആരോഗ്യകാരണങ്ങൾ, ദേശീയ, അന്തർദേശീയ കായികമത്സരങ്ങളിലെ പങ്കാളിത്തം ഉൾപ്പെടെ ഗൗരവതരമായ കാരണങ്ങൾക്കു മാത്രമേ 25 ശതമാനം ഇളവ് അനുവദിക്കാനാവൂ.
ഇതിനാവശ്യമായ രേഖകൾ ഹാജരാക്കുകയും വേണം. സ്കൂളുകൾ ഹാജർ ബുക്കുകൾ കൃത്യമായി സൂക്ഷിക്കണമെന്നും സിബിഎസ്ഇ പരീക്ഷാ കൺട്രോളർ സൻയാം ഭരദ്വാജ് അറിയിച്ചു.