ട്രംപിന്റെ ഭീഷണി: മോദിയുടെ കൈകൾ ബന്ധിതമെന്ന് രാഹുൽ
Thursday, August 7, 2025 2:24 AM IST
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കുനേരെ ആവർത്തിച്ച് തീരുവ ഭീഷണി ഉയർത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെതിരേ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
മോദി മറുപടി പറയാത്തതിനു കാരണം അമേരിക്കയിൽ അദാനിയ്ക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണമാണെന്ന് രാഹുൽ ആരോപിച്ചു. മോദിയുടെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും രാഹുൽ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.