ഷാ​​ങ്ഹാ​​യ് കി​​രീ​​ടം മെ​​ദ്‌​വ​​ദേ​​വി​​ന്
ഷാ​​ങ്ഹാ​​യ് കി​​രീ​​ടം മെ​​ദ്‌​വ​​ദേ​​വി​​ന്
Monday, October 14, 2019 12:09 AM IST
ഷാ​​ങ്ഹാ​​യ് മാ​​സ്റ്റേ​​ഴ്സ് ടെ​​ന്നീ​​സ് സിം​​ഗി​​ൾ​​സ് കി​​രീ​​ടം റ​​ഷ്യ​​യു​​ടെ ഡാ​​നി​​ൽ മെ​​ദ്‌​വ​​ദേ​​വി​​ന്. ഫൈ​​ന​​ലി​​ൽ ജ​​ർ​​മ​​നി​​യു​​ടെ അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് മെ​​ദ്‌​വ​​ദേ​​വ് കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ട​​ത്. സ്കോ​​ർ: 6-4, 6-1.

ലോ​​ക നാ​​ലാം ന​​ന്പ​​റാ​​യ മെ​​ദ്‌​വ​​ദേ​​വ് വെ​​റും 74 മി​​നി​​റ്റു​​കൊ​​ണ്ടാ​​ണ് ഫൈ​​ന​​ലി​​ൽ ജ​​യി​​ച്ച​​ത്. ഇ​​രു​​പ​​ത്തി​​മൂ​​ന്നു​​കാ​​ര​​നാ​​യ റ​​ഷ്യ​​ൻ താ​​രം ബി​​ഗ് ത്രീ ​​എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച്, റോ​​ജ​​ർ ഫെ​​ഡ​​റ​​ർ, റാ​​ഫേ​​ൽ ന​​ദാ​​ൽ എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം ടെ​​ന്നീ​​സ് ലോ​​ക​​ത്തി​​ന്‍റെ നെ​​റു​​ക​​യി​​ലേ​​ക്കെ​​ത്താ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ്. യു​​എ​​സ് ഓ​​പ്പ​​ണ്‍ ഫൈ​​ന​​ലി​​സ്റ്റാ​​യ മെ​​ദ്‌​വ​​ദേ​​വ് സെ​​ന്‍റ് പീ​​റ്റേ​​ഴ്സ്ബ​​ർ​​ഗ് ഓ​​പ്പ​​ണി​​ൽ ക​​ഴി​​ഞ്ഞ മാ​​സം കി​​രീ​​ടം നേ​​ടി​​യി​​രു​​ന്നു. ക്വാ​​ർ​​ട്ട​​റി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ ജോ​​ക്കോ​​വി​​ച്ചി​​നെ കീ​​ഴ​​ട​​ക്കി​​യെ​​ത്തി​​യ ഗ്രീ​​സി​​ന്‍റെ സ്റ്റെ​​ഫാ​​നോ​​സ് സി​​റ്റ്സി​​പാ​​സി​​നെ​​യാ​​ണ് മെ​​ദ്‌​വ​​ദേ​​വ് സെ​​മി​​യി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.