ടീമിനെ അയയ്ക്കാൻ എഐടിഎ
Tuesday, October 15, 2019 11:43 PM IST
ന്യൂഡൽഹി: ഡേവിസ് കപ്പ് ടെന്നീസ് പോരാട്ടത്തിനായി പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ ടീമിനെ അയയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ട് ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷൻ (എഐടിഎ). കളിക്കാർക്കുള്ള വീസ സംബന്ധിച്ച നീക്കങ്ങൾ എഐടിഎ ആരംഭിച്ചു. കളിക്കാരെ ആരെയും പാക്കിസ്ഥാനിലേക്ക് അയയ്ക്കാൻ നിർബന്ധിക്കില്ലെന്നും രണ്ടാംനിര ടീമിനെ ആണെങ്കിലും അയയ്ക്കുമെന്നും എഐടിഎ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ മാസം 14-15 തീയതികളിൽ ഇസ്ലാമാബാദിൽ നടക്കേണ്ടിയിരുന്ന മത്സരം നവംബർ 29-30ലേക്ക് നീക്കിയിരുന്നു.