സെവൻസ് ഇന്നു മുതൽ
Sunday, January 26, 2020 12:29 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ന്നും​ഭാ​ഗം ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ സെ​വ​ൻ​സ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. ക​രി​പ്പാ​പ്പ​റ​മ്പി​ല്‍ ര​ഞ്ജു ചാ​ക്കോ മെ​മ്മോ​റി​യ​ല്‍ ഓ​ള്‍ കേ​ര​ള ഫ്ല​ഡ് ലൈ​റ്റ് ഫു​ട്ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റ് കെ​എ​ഫ്സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​നു ഡോ.​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് ഉ​ദ്ഘാ​ട​നം​ചെ​യ്യും. രാ​ത്രി 11വ​രെ​യാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ആ​ന്‍റ​ണി മാ​ര്‍ട്ടി​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ബേ​ബി​ച്ച​ന്‍ ഏ​ര്‍ത്ത​യി​ല്‍, കെ.​ടി. തോ​മ​സ്, ഷി​ജു വി.​എ​സ്, റോ​സ​മ്മ ടീ​ച്ച​ര്‍, മാ​ര്‍ട്ടി​ന്‍ ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ല്‍നി​ന്നും പ്ര​മു​ഖ ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഒ​രു ദി​വ​സം 15 ക​ളി​ക​ളാ​ണുള്ള​ത്. ഒ​ന്നാം സ​മ്മാ​ന​മാ​യി 30,000 രൂ​പ​യും എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും ര​ണ്ടാം സ​മ്മാ​ന​മാ​യി 15,000 രൂ​പ​യും ട്രോ​ഫി​യും ന​ല്കും. ബെ​സ്റ്റ് പ്ലെ​യ​ര്‍, ഡി​ഫ​ൻഡർ‍, ഗോ​ള്‍കീ​പ്പ​ര്‍, എ​മേ​ര്‍ജിം​ഗ് പ്ലെ​യ​ര്‍ തു​ട​ങ്ങി​യ സ​മ്മാ​ന​ങ്ങ​ളും ന​ല്‍കും. മു​ന്‍ ഇ​ന്ത്യ​ന്‍ ഫുട്ബോ​ള്‍ താ​രം ഐ.​എം. വി​ജ​യ​ന്‍ 31ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ​മ്മാ​ന​ദാ​നം നി​ര്‍വ​ഹി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.