മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണിൽ പുരുഷ സിംഗിൾസിൽ റാഫേൽ നദാൽ, ഡൊമിനിക് തീം, മോൻഫിൽസ്, വാവ്റിങ്ക, മെദ് വദേവ്, കിർഗിയോസ് തുടങ്ങിയവർ നാലാം റൗണ്ടിൽ. വനിതാ സിംഗിൾസിൽ മുഗുരുസ, സിമോണ ഹാലെപ്പ്, ആംഗലിക് കെർബർ എന്നിവർ നാലാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം, വനിതകളുടെ പോരാട്ടത്തിൽ രണ്ടാം സീഡായ കരോളിന പ്ലീഷ്കോവ, ആറാം സീഡായ ബെൻസിക്, 19-ാം സീഡ് വെകിക്, അഞ്ചാം സീഡ് സ്വിറ്റോലിന എന്നിവർ പുറത്തായി.
സീഡ് ചെയ്യപ്പെടാത്ത മുഗുരുസയാണ് അഞ്ചാം സീഡായ സ്വിറ്റോലിനയെ 6-1, 6-2ന് അട്ടിമറിച്ചത്. കെർബർ 6-2, 6-7 (4-7), 6-3ന് ഇറ്റലിയുടെ ജോർജിയെയാണ് മൂന്നാം റൗണ്ടിൽ കീഴടക്കിയത്.
സ്പാനിഷ് താരങ്ങൾ മാറ്റുരച്ച മത്സരത്തിൽ നദാൽ 6-1, 6-2, 6-4ന് കാറെനോ ബുസ്റ്റയെ മറികടന്നു. കിർജഗിയോസ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ കചനോവിനെ മൂന്നാം റൗണ്ടിൽ മറികടന്നു. സ്കോർ: 6-2, 7-6 (7-5), 6-7 (6-8), 6-7 (7-9), 7-6 (10-8).
ബൊപ്പണ്ണ രണ്ടാം റൗണ്ടിൽ
മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ - യുക്രെയ്നിന്റെ നാദിയ കിചെനോക് സഖ്യം രണ്ടാം റൗണ്ടിൽ. ഓസ്റ്റിൻ ക്രാജിക് - ലുഡിമ്യ കിചെനോക് കൂട്ടുകെട്ടിനെയാണ് ഇന്തോ-യുക്രെയ്ൻ ജോഡി ആദ്യ റൗണ്ടിൽ മറികടന്നത്. സ്കോർ: 7-5, 4-6, 10-6.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.