വെൽഡൺ സ​ഹീ​ർ ഖാൻ
Thursday, February 20, 2020 11:57 PM IST
വെ​​ല്ലിം​​ഗ്ട​​ണി​​ൽ വി​ജ​യ​പ്പെ​രു​മ​യൊ​ന്നും ഇ​ന്ത്യ​ക്ക് അ​വ​കാ​ശ​പ്പെ​ടാ​നി​ല്ലെ​ങ്കി​ലും പേ​​സ​​ർ സ​​ഹീ​​ർ ഖാ​​ന്‍റെ പ്ര​​ക​​ട​​നം വേ​​റി​​ട്ടു​​നി​​ൽ​​ക്കു​​ന്നു. ബാ​​സി​​ൻ റി​​സ​​ർ​​വി​​ൽ മൂ​​ന്നു ടെ​സ്റ്റ് ക​ളി​ച്ച സ​ഹീ​ർ 17 വി​​ക്ക​​റ്റു​​ക​​ളാ​​ണു പി​​ഴു​​ത​​ത്. ഇ​തു മാ​ത്ര​മ​ല്ല, വെ​​ല്ലിം​​ഗ്ട​​ണി​​ൽ ഏ​​റ്റ​​വും അ​​ധി​​കം വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ വി​​ദേ​​ശ​​താ​​ര​മെ​ന്ന പ​ദ​വി​യും സ​​ഹീ​​റി​നാ​ണ്. മൂ​​ന്നു ത​​വ​​ണ​​യും ഇ​​ന്നിം​​ഗ്സി​​ൽ അ​​ഞ്ചു വി​​ക്ക​​റ്റ് നേ​​ട്ട​​വും ക​ര​സ്ഥ​മാ​ക്കി.

നാ​​ലു ത​​വ​​ണ അ​​ഞ്ചു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ക്രി​​സ് മാ​​ർ​​ട്ടി​​ൻ മാ​​ത്ര​​മാ​ണു സ​​ഹീ​​റി​​നു മു​​ന്നി​​ലു​​ള്ള​​ത്. ഇ​​തി​​ഹാ​​സ​​താ​​രം റി​​ച്ചാ​​ർ​​ഡ് ഹാ​ഡ്‌​ലി​ക്കും മൂ​​ന്നു ത​​വ​​ണ​​യാ​​ണ് വെ​​ല്ലിം​​ഗ്ട​​ണി​​ൽ അ​​ഞ്ചു വി​​ക്ക​​റ്റ് നേ​​ട്ട​​മു​​ള്ള​​ത്. മാ​ർ​ട്ടി​ൻ 14 ടെ​സ്റ്റും ഹാ​ഡ്‌​ലി 12 ടെ​സ്റ്റു​മാ​ണു വെ​ല്ലിം​ഗ്ട​ണി​ൽ ക​ളി​ച്ച​ത്. 92 ടെ​​സ്റ്റു​​ക​​ളി​​ൽ 11 ത​​വ​​ണ മാ​​ത്രം ഒ​​രി​​ന്നിം​​ഗ്സി​​ൽ അ​​ഞ്ചു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ സ​​ഹീ​​റി​​ന്‍റെ വെ​​ല്ലിം​​ഗ്ട​​ണി​​ലെ പ്ര​ക​ട​നം എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്.


ഇ​​ന്ത്യ​​യി​​ൽ 38 ടെ​​സ്റ്റു​​ക​​ളി​​ൽ മൂ​​ന്നു ത​​വ​​ണ മാ​​ത്രം ഒ​​രി​​ന്നിം​​ഗ്സി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ സ​​ഹീ​​ർ ന്യൂ​​സി​​ല​​ൻ​​ഡി​​ൽ ഏ​​ഴു ടെ​​സ്റ്റു​​ക​​ളി​​ൽ നാ​​ലു ത​​വ​​ണ അ​​ഞ്ചു വി​​ക്ക​​റ്റ് നേ​​ട്ടം ക​​ര​​സ്ഥ​​മാ​​ക്കി. 2002ൽ​ ​ഹാ​​മി​​ൽ​​ട്ട​​ണി​​ലും സ​​ഹീ​​ർ അ​​ഞ്ചു വി​​ക്ക​​റ്റ് വീ​ഴ്ത്തി​​യി​​രു​​ന്നു 2002, 2009, 2014 വ​​ർ​​ഷ​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു സ​​ഹീ​​ർ ഖാ​​ൻ വെ​​ല്ലിം​​ഗ്ട​​ണി​​ൽ ക​​ളി​​ച്ച​​ത്. സ​​ഹീ​​റി​​ന്‍റെ അ​​വ​​സാ​​ന ടെ​​സ്റ്റും വെ​​ല്ലിം​​ഗ്ട​​ണി​​ലാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.