നോർത്ത് ഈസ്റ്റിനു ജയം
Monday, January 18, 2021 12:31 AM IST
പനാജി: ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 2-1ന് ജംഷഡ്പുർ എഫ്സിയെ കീഴടക്കി. അഷുതോഷ് മേത്ത (36), ഡെഷ്റോൻ ബ്രൗൺ (61) എന്നിവരായിരുന്നു നോർത്ത് ഈസ്റ്റിനായി ഗോൾ നേടിയത്. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ എഫ്സി ഗോവയും എടികെ മോഹൻ ബഗാനും 1-1 സമനിലയിൽ പിരിഞ്ഞു. ലീഗിൽ എടികെ (21) രണ്ടാമതും ഗോവ (19) മൂന്നാമതുമാണ്.