രാ​ഹു​ലി​സം! രാഹുൽ ഗോളിൽ എഫ്സി ഗോ​വ​യ്ക്കെ​തി​രേ ബ്ലാസ്റ്റേഴ്സിന് സമനില
Sunday, January 24, 2021 12:12 AM IST
ബം​ബോ​ലിം: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ര​ക്ഷ​ക​നാ​യി ഇ​രു​പ​തു​കാ​ര​നാ​യ കെ.​പി. രാ​ഹു​ൽ. ബം​ഗ​ളൂ​രു എ​ഫ്സി​ക്കെ​തി​രേ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സി​നെ ജ​യ​ത്തി​ലേ​ക്കു ന​യി​ച്ച ഗോ​ൾ നേ​ടി​യ ഈ ​തൃ​ശൂ​ർ​കാ​ര​ൻ ഇ​ന്ന​ലെ ക​രു​ത്ത​രാ​യ എ​ഫ്സി ഗോ​വ​യ്ക്കെ​തി​രേ 1-1 സ​മ​നി​ല സ​മ്മാ​നി​ച്ചു.

25-ാം മി​നി​റ്റി​ൽ ഉ​ജ്വ​ല​മാ​യൊ​രു ഫ്രീ​കി​ക്ക് ഗോ​ളി​ലൂ​ടെ ഹൊ​ർ​ഹെ മെ​ൻ​ഡോ​സ ഗോ​വ​യ്ക്ക് ലീ​ഡ് സ​മ്മാ​നി​ച്ചു. 40-ാം മി​നി​റ്റി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന് അ​നു​കൂ​ല​മാ​യി ഫ്രീ​കി​ക്ക്. ഫ്രീ​കി​ക്കി​നെ​ത്തു​ട​ർ​ന്ന് ല​ഭി​ച്ച പ​ന്ത് ബാ​ക്രി കോ​നെ ഗോ​വ​ൻ വ​ല​യി​ൽ നി​ക്ഷേ​പി​ച്ചു. എ​ന്നാ​ൽ, ലൈ​ൻ റ​ഫ​റി ഹാ​ൻ​ഡ് ബോ​ൾ വി​ളി​ച്ച​തോ​ടെ മ​ഞ്ഞ​പ്പ​ട​യ്ക്ക് സ​മ​നി​ല നേ​ടാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​യി. ഗോ​വ​ൻ ഗോ​ളി​യു​ടെ കൈ​യി​ൽ​നി​ന്ന് വ​ഴു​തി​യ പ​ന്ത് കോ​നെ​യു​ടെ മു​ട്ടി​ലി​ടി​ച്ച​ശേ​ഷം കൈ​യി​ൽ​ത​ട്ടി​യാ​ണ് ഗോ​ൾ​വ​ര ക​ട​ന്ന​തെ​ന്ന് റീ​പ്ലേ​യി​ൽ തെ​ളി​ഞ്ഞു. അ​തോ​ടെ 1-0ന്‍റെ ലീ​ഡു​മാ​യി ഗോ​വ ആ​ദ്യ പ​കു​തി​ക്ക് പി​രി​ഞ്ഞു.


57-ാം മി​നി​റ്റി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ആ​ഗ്ര​ഹി​ച്ച ഗോ​ളെ​ത്തി. അ​ർ​ജ​ന്‍റൈ​ൻ താ​രം ഫ​ക്കു​ൻ​ഡൊ പെ​രെ​യ്‌ര​യു​ടെ കോർണറി​ൽ​നി​ന്ന് രാ​ഹു​ൽ ഉജ്വല ഹെഡറിലൂടെ ഗോ​വ​ൻ വ​ല​കു​ലു​ക്കി. 1.98 മീറ്റർ ഉയർന്നു ചാടി‍യായിരുന്നു രാഹുലിന്‍റെ ഹെഡർ. 65-ാം മി​നി​റ്റി​ൽ ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡി​ലൂ​ടെ ഗോ​വ​യു​ടെ ഇ​വാ​ൻ ഗോ​ണ്‍​സാ​ലെ​സ് പു​റ​ത്തേ​ക്കു ന​ട​ന്നു. അ​തോ​ടെ ഗോ​വ പ​ത്തു​പേ​രാ​യി. 84-ാം മി​നി​റ്റി​ൽ ഗോ​ളി​ലേ​ക്ക് മു​ന്നേ​റു​ക​യാ​യി​രു​ന്ന രാ​ഹു​ലി​നെ ഗോ​വ​ൻ ഗോ​ളി ന​വീ​ൻ കു​മാ​ർ ബോ​ക്സി​നു പു​റ​ത്തെ​ത്തി ഫൗ​ൾ ചെ​യ്തെ​ങ്കി​ലും റ​ഫ​റി അ​ന​ങ്ങി​യി​ല്ല. പ​ന്ത് അ​പ്പോ​ൾ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും പ്യൂ​ട്ടി​യ​യു​ടെ ശ്ര​മം ഗോ​ളി​ൽ​നി​ന്ന് അ​ക​ന്നു.13 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 14 പോ​യി​ന്‍റു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് ഏ​ഴാം സ്ഥാ​ന​ത്തേ​ക്കു​യ​ർ​ന്നു. 20 പോ​യി​ന്‍റു​ള്ള ഗോ​വ മൂ​ന്നാ​മ​താ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.