ബാ​​​ബ​​​ര്‍ അ​​​സ​​​മി​​​നു റി​​​ക്കാ​​​ര്‍ഡ്; പാ​​​ക്കി​​​സ്ഥാ​​​നു പ​​​ര​​​മ്പ​​​ര
ബാ​​​ബ​​​ര്‍ അ​​​സ​​​മി​​​നു റി​​​ക്കാ​​​ര്‍ഡ്; പാ​​​ക്കി​​​സ്ഥാ​​​നു പ​​​ര​​​മ്പ​​​ര
Monday, May 10, 2021 11:50 PM IST
ഹ​​​രാ​​​രെ: പാ​​​ക്കി​​​സ്ഥാ​​​ന്‍ ക്രി​​​ക്ക​​​റ്റ് നാ​​​യ​​​ക​​​ന്‍ ബാ​​​ബ​​​ര്‍ അ​​​സം പു​​​തി​​​യ ച​​​രി​​​ത്ര​​​മെ​​​ഴു​​​ത്തി. സിം​​​ബാ​​​ബ്‌വേ​​​യെ ര​​​ണ്ടാ​​​മ​​​ത്തെ​​​യും അ​​​വ​​​സാ​​​ന​​​ത്തേ​​തു​​മാ​​യ ടെ​​​സ്റ്റി​​​ല്‍ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യോ​​​ടെ ക്യാ​​​പ്റ്റ​​​നാ​​​യി ആ​​​ദ്യ നാ​​​ലു ടെ​​​സ്റ്റ് ജ​​​യി​​​ക്കു​​​ന്ന ആ​​​ദ്യ പാ​​​ക്കി​​​സ്ഥാ​​​ന്‍ ക്യാ​​​പ്റ്റ​​​നെ​​​ന്ന റി​​​ക്കാ​​​ര്‍ഡ് അ​​​സം സ്വ​​​ന്ത​​​മാ​​​ക്കി. ഇ​​​തി​​​നു മു​​​മ്പ് ന​​​ട​​​ന്ന ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ന്‍ പ​​​ര്യ​​​ട​​​ന​​​ത്തി​​​ലെ ര​​​ണ്ടു ടെ​​​സ്റ്റി​​​ലും പാ​​​ക്കി​​​സ്ഥാ​​​ന്‍ ജ​​​യി​​​ച്ചി​​​രു​​​ന്നു.

സിം​​​ബാ​​​ബ്‌വേ​​​യ്‌​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ര​​​ണ്ടാം ടെ​​​സ്റ്റി​​​ല്‍ പാ​​​ക്കി​​​സ്ഥാ​​​ന്‍ ഇ​​​ന്നിം​​​ഗ്‌​​​സി​​​നും 147 റ​​​ണ്‍സി​​​നു​​​മാ​​​ണ് ജ​​​യി​​​ച്ച​​​ത്. ഇ​​​തോ​​​ടെ പ​​​ര​​​മ്പ​​​ര 2-0ന് ​​​പാ​​​ക്കി​​​സ്ഥാ​​​ന്‍ സ്വ​​​ന്ത​​​മാ​​​ക്കി. പ​​​ര​​​മ്പ​​​ര​​​യി​​​ല്‍ ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​ന്‍ ഇ​​​ന്നിം​​​ഗ്‌​​​സ് ജ​​​യം നേ​​​ടു​​​ന്ന​​​ത്.

പാ​​​ക്കി​​​സ്ഥാ​​​ന്‍ ഒ​​​ന്നാം ഇ​​​ന്നിം​​​ഗ്‌​​​സി​​​ല്‍ എ​​​ട്ട് വി​​​ക്ക​​​റ്റി​​​ന് 510 റ​​​ണ്‍സി​​​ല്‍ ഡി​​​ക്ല​​​യ​​​ര്‍ ചെ​​​യ്തി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ സിം​​​ബാ​​​ബ്‌വേ​​​യ്ക്ക് ഒ​​​ന്നാം ഇ​​​ന്നിം​​​ഗ്‌​​​സി​​​ല്‍ 132 റ​​​ണ്‍സ് എ​​​ടു​​​ക്കാ​​​നേ സാ​​​ധി​​​ച്ചു​​​ള്ളൂ. ഫോ​​​ളോ ഓ​​​ണ്‍ ചെ​​​യ്ത ആ​​​തി​​​ഥേ​​​യ​​​ര്‍ 231 റ​​​ണ്‍സി​​നു പു​​​റ​​​ത്താ​​​യി. ഷ​​​ഹീ​​​ന്‍ അ​​​ഫ്രീ​​​ദി​​​യും നൗ​​​മാ​​​ന്‍ അ​​​ലി​​​യും അ​​​ഞ്ചു വി​​​ക്ക​​​റ്റ് വീ​​​തം വീ​​​ഴ്ത്തി. പാ​​​ക്കി​​​സ്ഥാ​​​നാ​​​യി 215 റ​​​ണ്‍സു​​​മാ​​​യി പു​​​റ​​​ത്താ​​​കാ​​​തെ നി​​​ന്ന അ​​​ബി​​​ദ് അ​​​ലി​​​യാ​​​ണ് മാ​​​ന്‍ ഓ​​​ഫ് ദ ​​​മാ​​​ച്ച്. പ​​​ര​​​മ്പ​​​ര​​​യി​​​ലു​​​ടെ​​​നീ​​​ളം മി​​​ക​​​ച്ച ബൗ​​​ളിം​​​ഗ് കാ​​​ഴ്ച​​​വ​​​ച്ച ഹ​​​സ​​​ന്‍ അ​​​ലി​​​യാ​​​ണ് മാ​​​ന്‍ ഓ​​​ഫ് ദ ​​​സീ​​​രി​​​സ്.


ബാ​​​ബ​​​ര്‍ അ​​​സ​​മും എ​​​ലി​​​സ ഹീ​​​ലി​​​യും ഏപിലിലെ താരങ്ങൾ

ഐ​​​സി​​​സി​​​യു​​​ടെ 2021 ഏ​​​പ്രി​​​ല്‍ മാ​​​സ​​​ത്തെ മി​​​ക​​​ച്ച താ​​​ര​​​ങ്ങ​​​ളാ​​​യി പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ പാ​​​ക്കി​​​സ്ഥാ​​​ന്‍ നാ​​​യ​​​ക​​​ന്‍ ബാ​​​ബ​​​ര്‍ അ​​സ​​​മി​​​നെ​​​യും വ​​​നി​​​ത​​​ക​​​ളി​​​ല്‍ എ​​​ലി​​​സ ഹീ​​​ലി​​​യെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്‌​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ഏ​​​ക​​​ദി​​​ന, ട്വ​​​ന്‍റി 20 പ​​​ര​​​മ്പ​​​ര​​​ക​​​ളി​​​ലെ പ്ര​​​ക​​​ട​​​ന​​​മാ​​​ണ് അ​​​സ​​​മി​​​നെ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​ച്ച​​​ത്. ഏ​​​പ്രി​​​ലി​​​ല്‍ അ​​​സാം ഏ​​​ക​​​ദി​​​ന​​​ത്തി​​​ലെ ഒ​​​ന്നാം ന​​​മ്പ​​​ര്‍ ബാ​​​റ്റ്‌​​​സ​​​്മാ​​​നു​​​മാ​​​യി.

ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യു​​​ടെ വി​​​ക്ക​​​റ്റ്കീ​​​പ്പ​​​ര്‍ എ​​​ലി​​​സ ഹീ​​​ലി ന്യൂ​​​സി​​​ല​​​ന്‍ഡി​​​നെ​​​തി​​​രേ​​​യു​​​ള്ള മൂ​​​ന്നു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലെ ഏ​​​ക​​​ദി​​​ന​​​ത്തി​​​ലെ മി​​​ക​​​വി​​​ലാ​​​ണ് ഏ​​​പ്രി​​​ലി​​ലെ താ​​​ര​​​മാ​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.