ലിവർ സ്റ്റൈൽ
Thursday, November 25, 2021 11:39 PM IST
ലിവർപൂൾ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ബിയിൽ ഇംഗ്ലീഷ് സൂപ്പർ ക്ലബ് ലിവർപൂളിനു തുടർച്ചയായ അഞ്ചാം ജയം.
നോക്കൗട്ടിൽ നേരത്തേതന്നെ പ്രവേശിച്ച ലിവർ, സ്വന്തം തട്ടകത്തിൽനടന്ന മത്സരത്തിൽ 2-0ന് പോർച്ചുഗൽ ക്ലബ് എഫ്സി പോർട്ടോയെ കീഴടക്കി. അൽകാൻട്ര (52’), മുഹമ്മദ് സല (70’) എന്നിവർ ലിവർപൂളിനായി ഗോൾ നേടി.
ചാന്പ്യൻസ് ലീഗിൽ ലിവർപൂൾ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ അഞ്ചു മത്സരങ്ങൾ ജയിക്കുന്നത് ഇതാദ്യമാണ്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ ക്ലബ്ബായ എസി മിലാൻ 1-0ന് അത്ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി. ഇതോടെ പോർട്ടോ (5), മിലാൻ (4), അത്ലറ്റിക്കോ (4) എന്നിവ രണ്ടാം സ്ഥാനത്തോടെ നോക്കൗട്ടിൽ കടക്കാമെന്ന സ്ഥിതിയായി.